ജൈവകർഷകൻ

free


not available



ജൈവകൃഷിയെപ്പറ്റിയുള്ള സമ്പൂർണ വഴികാട്ടി.ഒത്തൊരുമിക്കാം ജൈവകൃഷിരീതികൾ പ്രോത്സാഹിപ്പിക്കാനായ്ജൈവ കൃഷ...

Read more

ജൈവകൃഷിയെപ്പറ്റിയുള്ള സമ്പൂർണ വഴികാട്ടി.ഒത്തൊരുമിക്കാം ജൈവകൃഷിരീതികൾ പ്രോത്സാഹിപ്പിക്കാനായ്ജൈവ കൃഷിരീതി എന്നാൽ മനുഷ്യന്റെയും ആവാസവ്യവസ്ഥയുടേയും മണ്ണിന്റെയും ആരോഗ്യം നിലനിർത്തുന്ന ഒരു ഉല്പാദന രീതിയാണ്‌.കീടനാശിനികൾ ഉപയോഗിക്കുന്നതിനു പകരം ചംക്രമണം,പരിസ്ഥിതിയുടേ സ്വാഭാവിക പ്രക്രിയകൾ,ജൈവ വൈവിദ്ധ്യം തുടങ്ങിയ പ്രാദേശിക അവസ്ഥകൾക്ക് യോജിക്കുന്ന രീതിയിൽ മാത്രമേ ഈ കൃഷി രീതി ആശ്രയിക്കുന്നുള്ളൂ.ലോക വ്യാപകമായി ഏകദേശം 3.22 കോടി ഹെക്‌ടെർ ഭൂമി ജൈവകൃഷി രീതി പിന്തുടരുന്നു. ഇത് മൊത്തം കൃഷിഭൂമിയുടെ 0.8 ശതമാനം വരും.കൂടാതെ 2007 വരെ ഏകദേശം 3 കോടി ഹെക്‌ടർ ഭൂമിയിൽ നിന്ന് ജൈവകൃഷി ഉല്പന്നങ്ങൾ വിളവെടുക്കുകയുണ്ടായി.ജൈവ കീടനാശിനികൾ,കം‌പോസ്റ്റ്,പച്ചില വളങ്ങൾ, ഇടവിള കൃഷി, യാന്ത്രിക നടീൽ തുടങ്ങിയവയെ ആശ്രയിക്കുന്നതും രാസവളങ്ങളും,കൃത്രിമ രാസ കീടനാശിനികളും തീർത്തും ഒഴിവാക്കിയുള്ളതും ചെടിവളർച്ചാ നിയന്ത്രണ വസ്തുക്കൾ, കന്നുകാലി തീറ്റകളിൽ ചേർക്കുന്ന രാസപദാർഥങ്ങൾ,ജൈവമാറ്റം വരുത്തിയ വിത്തുകൾ എന്നീ രീതികൾ ഉപയോഗിക്കാതെയും നടത്തപ്പെടുന്ന കൃഷി രീതിയെയാണ്‌ ജൈവകൃഷി (Organic Farming) എന്നു വിളിക്കുന്നത്."പരമ്പരാഗത രീതികളും പുത്തൻ കണ്ടത്തെലുകളും ശാസ്ത്രീയ രീതികളും സം‌യോജിപ്പിച്ചുകൊണ്ട് പരിസ്ഥിതിയിലെ എല്ലാവിഭാഗത്തിനും ഉപകാരപ്പെടും വിധത്തിൽ പാരിസ്ഥിതിക ബന്ധവും ഉന്നത നിലവാരത്തിലുള്ള ജീവിതവും ഈ കൃഷിരീതി പ്രോത്സാഹിപ്പിക്കുന്നു.."മൊത്തം കാർഷികോൽ‌പന്നങ്ങളിൽ ജൈവ കൃഷിയുൽപ്പന്നങ്ങളുടെ ശതമാനം വളരെ ചെറുതാണ്‌. എങ്കിലും പരിസ്ഥിതി അവബോധം സാമാന്യ ജനങ്ങളിൽ ജൈവകൃഷിയോടുള്ള താത്പര്യം വർദ്ധിക്കുകയും വിതരണം ഉയർത്തുക എന്ന ശ്രമങ്ങളിൽ നിന്ന് ചോദനം വർദ്ധിപ്പിക്കാനുള്ള ആഹ്വാനമായി മാറുകയുമുണ്ടായി. നാമമാത്ര വിലയും പലപ്പോഴും സർക്കാർ നൽകുന്ന വിലയിളവുകളും ഈ ഉൽ‌പ്പന്നങ്ങളിലേക്ക് ജനങ്ങളെ ആകർഷിച്ചു.